NEWS
എൻ.ആർ.ഐ ഗൈഡ് ഗ്രൂപ്പ്:നോർക്ക കെയർ പ്ലസ് സംശയനിവാരണ മീറ്റിംഗ് സെപ്റ്റംബർ 10-ന്
10/09/2026 03:23 PM IST
nila

ദോഹ: നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി എൻ.ആർ.ഐ ഗൈഡ് ഗ്രൂപ്പ് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ യോഗം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 വ്യാഴാഴ്ച ഖത്തർ/സൗദി സമയം രാത്രി 8.00-നാണ് യോഗം നടക്കുക. (യു.എ.ഇ/ഒമാൻ - രാത്രി 9.00, ഇന്ത്യ - രാത്രി 10.30).
കൊണ്ടോട്ടി നിയോജകമണ്ഡലം എം.എൽ.എ ടി.പി. അഷ്റഫലി യോഗം ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ നോർക്ക കെയർ പ്ലസ് പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിക്കുകയും പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
എല്ലാ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഗൂഗിൾ മീറ്റ് ലിങ്ക്: https://meet.google.com/xfb-gixk-pnn
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










